പേരാവൂർ: കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേരെഫോറസ്റ്റ് ഇൻറലിജൻസ് വിഭാഗം പിടികൂടി.കൊട്ടിയൂർ റേഞ്ച് വന വിഭാഗം ഉദ്യോഗസ്ഥരാണ് സംഘത്തെ പിടികൂടിയത്. ഇൻ്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കതിരൂർ കായലോട് റോഡിൽ നിന്നും മലാൽ ഭാഗത്തേക്ക് പോകുന്ന ഭാത്ത് വച്ചാണ് സംഘത്തെ പിടിച്ചത്. വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ കടുവയുടെ തോലിനൊപ്പം നഖങ്ങളും പല്ലുകളും പിടി കൂടിയിട്ടുണ്ട്. കല്ലിക്കണ്ടിയിലെ ശരത്ത്, ചെറുവാഞ്ചേരിയിലെ അക്കോശൻ എന്ന വിധുൽ, തൂവക്കുന്നിലെ ബാലൻ, ചെറുവാഞ്ചേരിയിലെ സന്ദീഷ്, എരുവട്ടി പെനാജിമെട്ടയിലെ അശ്വിൻ, കതിരൂർ മലാലിലെ പോച്ചു എന്ന രഖിൽ, ധർമ്മശാലയിലെ രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുവാത്തോൽ എവിടെ നിന്ന് കിട്ടിയെന്നും വേട്ടയാടിയതാരെന്നും ആരൊക്കെയാണ് പിന്നിലുള്ളതെന്നും ഒന്നും അന്വേഷണത്തിൽ കണ്ടെത്താൻ സാധ്യതയില്ല.
6 people arrested while selling tiger skin, claws and teeth




















